മസ്കറ്റ്: ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസ്സിനും അതിന് മുകളിലുമുള്ള പ്രവാസികള്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കി സുപ്രീം കമ്മറ്റിയുടെ ഉത്തരവ്.
ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റിയുടേതാണ് തീരുമാനം.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഹാജരാക്കണം. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. ജനുവരി 31 വരെ ഈ തീരുമാനം നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക