എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ സ്പെഷ്യൽ കോടതി ജഡ്ജി എ ഇജാസ് ആണ് ശിക്ഷ വിധിച്ചത്. ആലപ്പുഴ തൈപറമ്പിൽ വീട്ടിൽ ബാബു എന്നു വിളിക്കുന്ന ജോൺ (63) ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടത്.
പേരക്കുട്ടിയ്ക്ക് ഒപ്പം കളിക്കാനായി വീട്ടില്‍ വന്നുകൊണ്ടിരുന്ന എട്ടുവയസുകാരിയെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. കുട്ടിയോട് പലതവണ പ്രതി ലൈംഗിക അതിക്രമം നടത്തിയതയാണ് പ്രോസിക്യൂഷൻ കേസ്. തടവുശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ തുക കുട്ടിക്ക് നൽകുവാനും കോടതി ഉത്തരവായി. തുക ഒടുക്കാത്ത പക്ഷം ആറു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക