മലയാള സിനിമയിൽ മുൻനിര നായകന്മാരുടെ നിരയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു താരമാണ് നടന് ജോജു ജോർജ്. തന്റേതായ ശൈലികൾ കൊണ്ട് കഥാപാത്രങ്ങളെ ഏറ്റവും മികവുറ്റതാക്കുവാൻ താരം ശ്രമിക്കാറുണ്ട്. ജോജുവിനെ നായകനാക്കി നവാഗതനായ അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. ചിത്രം നാളെ തിയേറ്ററുകളിലേക്കെത്തും. രാഷ്ട്രീയ ആക്ഷേപഹാസ്യത്തില്പ്പെടുന്ന ചിത്രത്തിൽ ജോജു ജോര്‍ജിനൊപ്പം നിരഞ്ജന് രാജു, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും അഖിൽ മാരാരാണ്. മേജര്‍ രവി, ഷമ്മി തിലകന്, പ്രശാന്ത് അലക്സാണ്ടര്‍, ബാലാജി ശര്‍മ്മ, അസീസ് നെടുമങ്ങാട്, പ്രേംകുമാര്‍, മാമുക്കോയ, കൊട്ടാരക്കര ശ്രീധരന് നായരുടെ മകള്‍ ശൈലജ, ജയകൃഷ്ണന്, നന്ദന് ഉണ്ണി, മന് രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, അഭിരാമി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക