പ്രിയ താരങ്ങളുടെ മക്കളുടെ സിനിമാ അരങ്ങേറ്റം ആരാധകര്‍ പ്രതീക്ഷിക്കാറുണ്ട്. അത്തരത്തില്‍ എല്ലാവരും നോക്കിയിരിക്കുന്ന ഒന്നാണ് നടന് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ സിനിമാ പ്രവേശനം. ഇരുപത്തിയൊന്നുകാരിയായ മീനാക്ഷിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചുള്ള പ്രചാരണങ്ങളും അഭ്യൂഹങ്ങളും ഇടക്ക് വാര്‍ത്തകളില്‍ നിറയാറുണ്ട്. മീനാക്ഷിയുടെ സിനിമാ പ്രവേശനം എന്നായിരുക്കും എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് ദിലീപ്.
മീനാക്ഷി ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. സിനിമാ അഭിനയം എന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഭാവിയില്‍ എന്ത് എന്നത് പറയാന്‍ കഴിയുന്നില്ല എന്നാണ് മൂവി മാന്‍ നല്കിയ അഭിമുഖത്തില്‍ ദിലീപ് പറയുന്നത്.
അടുത്ത സുഹൃത്ത് നമിതക്കൊപ്പമുള്ള ചിത്രങ്ങളും കുഞ്ഞനുജത്തി മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളും മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ദിലീപിനും കാവ്യയ്ക്കും കുഞ്ഞനുജത്തി മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് മീനാക്ഷി താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക