റിയാദില്‍ മരിച്ച കോട്ടയം വൈക്കം കൊങ്ങാണ്ടൂര്‍ അയര്‍കുന്നം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രണ്ടാഴ്ച മുമ്പാണ് ബെന്നി ആന്റണി (52)നെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിലാണ് മൃതദേഹം റിയാദില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ ശേഷം മൃതദേഹം കുടുംബ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം മനാര്‍ സലാം പ്രിന്റിങ് പ്രസില്‍ മാനേജരായിരുന്നു. റിയാദ് മലസ് എക്സിറ്റ് 16 ലെ താമസസ്ഥലത്ത് ഉറക്കത്തില്‍ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സ്മിത ബെന്നി, മക്കള്‍: ആന്റണി ബെന്നി, അമിലിന് ബെന്നി, എഡ്വിന് ബെന്നി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങാണ് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക