ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ഹോസ്പിറ്റലിൽ നിന്ന് വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തു.
ഗാംഗുലി സുഖമായിരിക്കുന്നുവെന്നും വെള്ളിയാഴ്ച വുഡ്ലാൻഡ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിൽ ഐസൊലേഷനിൽ തുടരുമെന്നും ഡോക്ടർമാർ പറഞ്ഞു.
49 കാരനായ ബിസിസിഐ പ്രസിഡന്റ് നേരിയ രോഗലക്ഷണങ്ങൾ അനുഭവിക്കുകയും ആശുപത്രിയിൽ അതീവ നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി തന്നെ ഗാംഗുലിക്ക് “മോണോക്ലോണൽ ആന്റിബോഡി കോക്ടെയിൽ” തെറാപ്പി ലഭിച്ചു. ആശുപത്രി സ്ഥിരീകരിച്ചു.
നെഞ്ചിലെ അസ്വസ്ഥതയെ തുടർന്ന് രണ്ട് തവണ പ്രവേശിപ്പിച്ച ഗാംഗുലിയെ ജനുവരിക്ക് ശേഷം ഇത് മൂന്നാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കൊൽക്കത്തയിലെ വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിക്കുകയും ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക