കേന്ദ്ര സർക്കാർ കർഷക സൗഹൃദമാണെന്നും കർഷകരെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള നിരന്തര ശ്രമത്തിലാണ് മോദി സർക്കാരെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് നിരന്തര പരിശ്രമം നടക്കുന്നത്. രാജ്യത്തിന്റെ സമഗ്ര വികസനമെന്നത് കർഷക ശാക്തീകരണമില്ലാതെ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം’; മുന്നറിയിപ്പുമായി സാമന്ത!
പുതുവത്സര പിറവിയിൽ 10 കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് 20,000 കോടി കൈമാറിയ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘പിഎം കിസാന്‍’ പദ്ധതി എന്ന പേരിൽ മഹത്തായ പ്രവർത്തനമാണ് രാജ്യത്ത് നടത്തിയത്. ഇതിലൂടെ സാമ്പത്തിക സഹായം നല്കി കര്‍ഷകരെ കടക്കെണിയില്‍ നിന്ന് മുക്തരാക്കുവാൻ സാധിച്ചു. ഏഴ് വര്‍ഷമായി കര്‍ഷകരെ സ്വയം പര്യാപ്തരാക്കാന്‍ മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത് രാജ്യം കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക