തൃക്കാക്കര : ലഹരിവിരുന്ന് നടക്കുന്നത് അറിഞ്ഞ് പൊലീസ് എത്തി, 15 നിലയുള്ള ഫ്ളാറ്റിന്റെ എട്ടാം നിലയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവിന് പരുക്കേറ്റു. കൊച്ചി തൃക്കാക്കരയിലാണ് സംഭവം.
തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്ലാറ്റിൽ ലഹരിവിരുന്ന് നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്.
പൊലീസ് എത്തുന്നത് അറിഞ്ഞ് 15 നിലയുള്ള ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനു വീണു പരുക്കേൽക്കുകയായിരുന്നു. കാർ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റു തുളച്ചു താഴെ വീണ ഇയാളുടെ തോളെല്ലിനു പരുക്കേറ്റു.
ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ, ഹഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു. സംഭവത്തിൽ യുവതി ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇടുക്കി സ്വദേശിനി മരിയ ബിജു, കോഴിക്കോട് സ്വദേശി ഷിനോ മെർവിൻ, കൊല്ലം സ്വദേശികളായ റിജോ, നജീം ഷംസുദ്ദീൻ, അനീഷ് അനി, കായംകുളം സ്വദേശി അതുൽ എന്നിവരാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക