കുരുമുളകിന്റെ വില കുത്തനെ ഇടിയുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. മലയോര മേഖലകളിലെ കർഷകർക്ക് കനത്ത തിരിച്ചടിയാണ് കുരുമുളകിന്റെ വില ഇടിയുന്നതിലൂടെ ഉണ്ടാകുന്നത്. ഒരിടവേളക്കുശേഷം കുരുമുളകിന് വില ഉയര്‍ന്നെങ്കിലും പിന്നീട് കുറയുകയായിരുന്നു. ഏലത്തിനു പിന്നാലെയാണ് കുരുമുളകിനും വില കുറയുന്നത്. ഇതോടെ നിരവധി കർഷകർ ആശങ്കയിലായി. മികച്ച വില പ്രതീക്ഷിക്കവെയാണ് വ്യാപാരികൾക്ക് കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്നത്.
കോവാക്സിൻ കുത്തിവയ്പ്പിന് ശേഷം പാരസെറ്റമോളോ വേദനസംഹാരികളോ ശുപാർശ ചെയ്യുന്നില്ല; ഭാരത് ബയോടെക്
മാത്രമല്ല, തുടർച്ചയായി മഴ പെയ്തതോടെ വിളവ് നാലിലൊന്നായി കുറഞ്ഞിരുന്നു. ഇപ്പോൾ കുരുമുളകിന്റെ വില 430 ലേക്കെത്തിയിട്ടുണ്ട്. ഇനിയും വില കുറയുമെന്നാണ് വിവരം. 540 രൂപയുണ്ടായിരുന്ന കുരുമുളകിന്റെ വിലയാണ് 430 ലെയ്ക്കെത്തിയത്. വളത്തിനും കീടനാശിനിയ്ക്കുമെല്ലാം വില ഇരട്ടിയായി സാഹചര്യത്തിൽ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞത് കർഷകരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക