തിരുവനന്തപുരം: പള്ളിപ്പുറത്ത് പിടികിട്ടാപ്പുള്ളിയായ ഗുണ്ടാ നേതാവ് അറസ്റ്റിൽ. ഷാനു എന്ന് അറിയപ്പെടുന്ന ഷാനവാസാണ് മംഗലപുരം പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി വീടുകളിൽ കയറി ഭീഷണി മുഴക്കിയതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് പിടിയിലായത്. കഴിഞ്ഞ സെപ്തംബറിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഷാനവാസ് ഒളിവിലായിരുന്നു.
ഷാനവാസിനെ കണ്ടെത്താനാവുന്നില്ലന്ന് പൊലീസ് പറയുന്നതിനിടെ വീണ്ടും ഗുണ്ടാവിളയാട്ടം നടത്തിയത് പൊലീസിനാകെ നാണക്കേടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക