വാഴപ്പഴത്തില്‍നിന്ന് ഉണ്ടാക്കിയ ചാരായം കുടിച്ച് 11 പേര് മരിച്ചു. റുവാണ്ടയിലെ തെക്ക് കിഴക്കന്‍ ജില്ലയായ ബുഗെസെരയിലാണ് സംഭവം.
റുവാണ്ട ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചാരായം കുടിച്ച മറ്റു നാലു പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയാണ് സംഭവമുണ്ടായത്.
ചാരായം കുടിച്ചവരുടെ വയറ്റില്‍ ഉയർന്ന അളവിൽ മെഥനോൾ കണ്ടെത്തിയതായി റുവാണ്ട ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി അറിയിച്ചു. സംഭവത്തില്‍ ബ്രൂവറി ഉടമ ഉള്‍പ്പെടെ അഞ്ച് പേർ അറസ്റ്റിലായി.
ലൈസന്‍സില്ലാതെയാണ് ബ്രൂവറി പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും, അതിനാൽ ബ്രൂവറിയുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അനധികൃത മദ്യവിതരണം തടയുന്നതിനായി രാജ്യവ്യാപകമായി കാമ്പയിന് ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക