മഹാരാഷ്ട്രയിൽ 55 വയസ് കഴിഞ്ഞ പൊലീസുകാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി ദിലീപ് വൽസേ പാട്ടീൽ.
ഒമിക്രോൺ വകഭേദമടക്കം കോവിഡ് തീവ്രമായ സാഹചര്യത്തിലാണ് മുതിർന്ന പൊലീസുകാർക്ക് വീട്ടിൽ നിന്നുതന്നെ ജോലി ചെയ്യാനുള്ള അവസരം നൽകിയത്.
55 വയസ്സിന് മുകളിലുള്ള പൊലീസുകാരെ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ തീവ്രമായ ഇടങ്ങളിലും, കൂടുതൽ ജനങ്ങളുമായി ഇടപഴകേണ്ടി വരുന്ന ജോലികളിലും നിയോഗിക്കരുതെന്ന് ഡിജിപി നേരത്തെ സർക്കുലർ വഴി സൂപ്രണ്ടുമാരെയും കമ്മീഷണർമാരെയും അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് വർക്ക് ഫ്രം ഹോം നൽകാനുള്ള തീരുമാനം ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക