സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ ആശങ്ക. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ഒമിക്രോൺ സ്ഥിരീകരിച്ചു. കരിമ്പ പഞ്ചായത്തിലെ കല്ലടിക്കോട് സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ ഒരാഴ്ച മുൻപാണ് സൗദിയിൽ നിന്ന് നാട്ടിലെത്തിയത്. അലനല്ലൂർ എടത്തനാട്ടുകര സ്വദേശിക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മുപ്പതാം തിയ്യതിയാണ് ഇദ്ദേഹം ഖത്തറിൽ നിന്നും നാട്ടിലെത്തിയത്.
ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ഇദ്ദേഹത്തിന്റെ വീടുക്കാർ നിരീക്ഷണത്തിൽ കഴിയുകയാണ്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണുള്ളത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക