സിപിഐഎം വിട്ടുവരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്കാന് തീരുമാനിച്ച് സിപിഐ. സിപിഐ നിര്‍വാഹക സമിതിയുടെ അംഗത്വ പരിശോധന പുരോഗമിക്കുക്കുന്നതിനിടെയാണ് തീരുമാനം.
നേരത്തെ ആറുമാസത്തെ കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പിന് ശേഷമായിരുന്നു സിപിഐയില്‍ പൂര്‍ണ അംഗത്വം ലഭിച്ചിരുന്നത്. എന്നാൽ ഇനി മുതൽ കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പില്ലാതെ പാർട്ടിയിൽ നേരിട്ട് അംഗത്വം നല്‍കും.
ഇന്നലെ ചേര്‍ന്ന നിര്‍വാഹക സമിതിയുടെതാണ് പുതിയ തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പാണ് പുതിയ അംഗങ്ങളെ പരോക്ഷമായി സ്വീകരിച്ചുകൊണ്ടുള്ള സിപിഐയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക