സ്ത്രീശക്തി വനിതാ കലാജാഥയുടെ സംസ്ഥാനതല പരിശീലന കളരിയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതാണ് സ്ത്രീശക്തി വനിതാ കലാജാഥ. ക്യാമ്പയിന് അംബാസഡർ കൂടിയായ നടി നിമിഷ സജയനാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്ര സംവിധായകന് ഷാജി എന്‍ കരുണ്‍ ആയിരിക്കും പരിശീലന കളരി ഉദ്ഘാടനം ചെയ്യുക. തിരുവനന്തപുരത്തെ മണ്‍വിളയിലെ അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദ്ഘാടനം. ക്യാമ്പിന്റെ ഡയറക്ടർ നാടകകൃത്തും സംവിധായകനുമായ കരിവെള്ളൂര്‍ മുരളിയാണ്.
സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നായി മൂന്ന് കലാകാരികൾ വീതമായിരിക്കും പരിശീലന കളരിയിൽ പങ്കാളിയാവുക. ജില്ലാ സ്ത്രീശക്തി കലാജാഥകളുടെ പരിശീലകരായിരിക്കും ഇവർ. പ്രേക്ഷകര്‍ക്ക് അവിസ്മരണീയമായ കലാനുഭൂതി പകരുന്ന വിധത്തിലാണ് സ്ത്രീശക്തി വനിതാ കലാജാഥ ഒരുങ്ങുന്നതെന്ന് സ്ത്രീപക്ഷ നവകേരളം അംബാസഡര്‍ നിമിഷ സജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക