ന്യൂഡൽഹി ∙ 20നു തുടങ്ങുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർ ഇല്ലെന്ന്
അദ്ദേഹത്തിന്റെ മീഡിയ മാനേജ്മെന്റ് ടീം.
സച്ചിൻ കളിക്കുന്നുണ്ടെന്ന തരത്തിൽ ടൂർണമെന്റിന്റെ പരസ്യം വന്നതോടെയാണ് എസ്ആർടി സ്പോർട്സ് മാനേജ്മെന്റ് സച്ചിൻ ഇല്ലെന്ന് വ്യക്തമാക്കിയത്.
ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇന്ത്യൻ താരങ്ങളായ
യുവ്രാജ് സിങ്, വീരേന്ദർ സേവാഗ്, ഹർഭജൻ സിങ്, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ തുടങ്ങിയവർ 3
ടീമുകൾ പരസ്പരം മത്സരിക്കുന്ന ലീഗിൽ കളിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക