സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ ഏവരും ജാഗ്രത പാലിയ്ക്കുക എന്നത് പ്രധാനമാണ്. ആരോഗ്യപ്രവർത്തകർക്കിടയിലും കോവിഡ് വ്യാപനം ശക്തമായിട്ടുണ്ട്. എല്ലാ ജില്ലകളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ അനിവാര്യമാണ്. ജനങ്ങൾ ജാഗ്രത പാലിയ്ക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. 39 ശതമാനം കയമരക്കാർക്ക് വാക്സിൻ ഒന്നാം ഡോസ് നൽകിയിട്ടുണ്ട്.
പാര്‍ട്ടി സമ്മേളനങ്ങളിലെ കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട ചോദ്യത്തിന് എവിടെ ആയാലും പ്രോട്ടോകോള്‍ പാലിക്കണമെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ മറുപടി. മുന്നൊരുക്കത്തിന്റെ ഭാഗമായി 13 കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു. 416.63 മെട്രിക് ടണ്‍ ഓക്സിജന്‍ ശേഖരമുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക