സംസ്ഥാനത്ത് കോവിഡ് കേസുകൾ വിവർധിക്കുന്ന സാഹചര്യത്തിൽ പുതിയ ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്. രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിനായാണ് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് രോഗബാധിതരുടെ എന്നതിൽ ഉണ്ടാകുന്ന വർധനവിന് അനുസരിച്ച് മൂന്ന് ഘട്ടങ്ങളിലായി ആക്ഷൻ പ്ലാൻ പ്രവർത്തിക്കും.
സമ്പര്‍ക്കത്തിലുള്ള എല്ലാവര്ക്കും പരിശോധന നടത്തേണ്ടതില്ല; മാര്‍ഗരേഖ പുതുക്കി ഐ.സി.എം.ആര്
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രി അഡ്മിഷന്, ഐസിയു അഡ്മിഷന്, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്സിജന്‍ സ്റ്റോക്ക് എന്നിവ വര്‍ധിപ്പിക്കുന്ന രീതിയിലാണ് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക