പഞ്ചാബിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണെന്നും അല്ലാതെ ഹൈക്കമാന്റല്ലെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ദു പറഞ്ഞു. ഹൈക്കമാന്റ് ഇനിയും പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥി ആരവണമെന്ന് തീരുമാനിച്ചിട്ടില്ല എന്ന പ്രസ്താവനയ്ക്ക് മറുപടിയായായാണ് നവ്ജോത് സിങ് സിദ്ദു ഇക്കാര്യം വ്യക്തമാക്കിയത്.
നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍, ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിനുള്ള തിയതി നീട്ടി
പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഹൈക്കമാന്റ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഗ്ഗര്‍ ആണ് പറഞ്ഞത്. ഇക്കാര്യത്തിലാണ് നവ്ജോത് സിങ് സിദ്ദുവിന്റെ പ്രതികരണം. പഞ്ചാബിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് ഇവിടുത്തെ ജനങ്ങളാണെന്നും ഹൈക്കമാന്റ് ആണ് തെരഞ്ഞെടുക്കുന്നതെന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക