നിലപാടിൽ തിരുത്തലുമായി കേന്ദ്രസർക്കാർ. ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിനുള്ള തിയതി വീണ്ടും നീട്ടി. തീയതി ഇനി നീട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ ആ നിലപാടാണ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. മാര്‍ച്ച് 15 വരെയാണ് തീയതി നീട്ടി നൽകിയിരിക്കുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 ന് അവസാനിച്ചിരുന്നു. സാധാരണ ഗതിയിൽ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ജൂലൈ 31 വരെയാണ്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ തീയതി നീട്ടി നൽകുകയായിരുന്നു. മൂന്നാം തവണയാണ് തീയതി നീട്ടുന്നത്.
വൈകി സമര്‍പ്പിക്കുന്ന ഐടി റിട്ടേണ്‍ അപേക്ഷയ്ക്കുള്ള പിഴ 10000 രൂപയായിരുന്നു. ഇത് 5000 രൂപയാക്കി കുറച്ചു നൽകിയിട്ടുണ്ട്. വേതനം ആദായ നികുതി പരിധിക്ക് താഴെയാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാലും പിഴ ഈടാക്കില്ല. തീയതി നീട്ടിയതോടെ ആദായ നികുതി പരിധിക്ക് മുകളിലുള്ളവര്‍ക്കും ഇനി പിഴയടക്കേണ്ടതായി വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക