ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്കാന് അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് അപേക്ഷ നല്കിയ അനീറ കബീറിന് നഷ്ടപ്പെട്ട ജോലി തിരികെ നല്കാന് ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
വിഷയത്തില്‍ പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്കാന് ആവശ്യമായ നടപടികളെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് അനീറയെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ട അതേ സ്കൂളിലെ പ്രധാനാധ്യാപിക തന്നെ അനീറയെ ഫോണില്‍ വിളിച്ച് ജോലിക്ക് വരണമെന്നാവശ്യപ്പെട്ടു.
അനീറ കബീറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും, മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ ട്രാന്‍സ് വനിത എന്ന നിലയ്ക്ക് തന്നെ അനുവദിക്കുന്നില്ലെന്നും, പാലക്കാട്ടെ സര്‍ക്കാര്‍ സ്കൂളില്‍ ഉണ്ടായിരുന്ന താത്കാലിക അധ്യാപക ജോലി നഷ്ടമായെന്നും, കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല തനിക്കാണെന്നും അനീറ പറഞ്ഞുവെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക