കർണാടക: കർണാടകയിലെ ഹാസൻ ജില്ലയിലെ മഹാരാജ പാർക്കിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നനാക്കി നടത്തി. വിജയപുര ജില്ലയിൽ നിന്നുള്ള മേഘ്രാജ് എന്നയാള്‍ക്കാണ് മര്‍ദനമേറ്റതെന്ന് പൊലീസ് പറഞ്ഞു. വിജയപുര ജില്ലയിൽ നിന്നുള്ള മേഘ്രാജ് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. ഇയാൾ ഹാസന് സിറ്റിയില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്.
മഹാരാജ പാർക്കിൽ അലഞ്ഞുതിരിയുന്നതിനിടെയാണ് മേഘ്രാജ് പെൺകുട്ടിയെ ശല്യം ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഇയാളെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ നാട്ടുകാർ തിരക്കേറിയ ട്രാഫിക് ജംഗ്ഷനായ ഹേമാവതി സ്റ്റാച്യു സർക്കിളിന് സമീപത്തൂടെ നഗ്നനാക്കി നടത്തി.
സ്ഥലത്തത്തെിയ പൊലീസ് മേഘ്‍രാജിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ചതിന് ശേഷം ഹാസൻ സിറ്റി പൊലീസ് അജ്ഞാതരായ നാല് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എന്നാല്‍ യുവതി മേഘ്രാജിനെതിരെ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക