നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായതിനു പിന്നാലെ അന്വേഷണം കൂടുതൽ ശക്തമാക്കുവാനാണ് നീക്കം. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ബാലചന്ദ്രകുമാർ നൽകിയിരിക്കുന്ന ഓഡിയോ സംവേശത്തിൽ നിന്ന് മൂന്ന് പേരുകളിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിച്ചിട്ടുള്ളത്. ഈ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയാണ് വീണ്ടും പരിഗണിക്കുക. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ വി.ഐ.പിയുടെ പങ്കിനെക്കുറിച്ചും വ്യക്തമായ അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക