ചൈനീസ് ചാരപ്പണി എടുക്കുന്നവരാണ് ഇപ്പോൾ സിപിഎം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് നേരെ ചൈനീസ് നീക്കം നടക്കുന്ന വേളയിൽ ചൈനക്കൊപ്പം സിപിഎം നില്‍ക്കുന്നത് ഗൗരവതരമായ കാര്യമാണെന്നും തുടര്‍ച്ചയായ രാജ്യദ്രോഹ നിലപാടിന്റെ ഭാഗമാണ് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ളയുടെ ഇന്ത്യാ വിരുദ്ധ പരാമർശമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു മാസം കൊണ്ട് കുറച്ചത് 5 കിലോ ശരീരഭാരം; ഡയറ്റും വർക്കൗട്ടും പങ്കുവച്ച് ശിൽപ ബാല
കാശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശം ലംഘിക്കുന്നുവെന്നാണ് സിപിഎം പറയാറുള്ളത്. പച്ചയായ രാജ്യദ്രോഹ പാര്‍ട്ടിയാണ് സിപിഎം എന്നും രാജ്യത്തെ എല്ലാ വിധ്വംസന പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും അദ്ദേഹം പറഞ്ഞു.
ഐപിഎസ്കാരനായ അച്ഛനും മേക്കപ്പാകാം! ഒരു കുരുന്നിന്റെ രസകരമായ വീഡിയോ
നിലവാരമില്ലാത്തതിനാലാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിന്റെ പ്ലോട്ടിന് റിപ്പബ്ലിക്ക് ദിന പരേഡില്‍ അനുമതി നൽകാത്തത്. ഗുരുദേവനെ അപമാനിച്ചവർ തന്നെയാണ് ഇപ്പോൾ ഗുരുദേവന്റെ വക്താക്കളാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. സിപിഎമ്മിന്റെ ശ്രമം ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക