കോട്ടയം: ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത് കുടയംപടി ഒളിപ്പറമ്പില്‍
സദാനന്ദന് (സദന്). 12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിങ് തൊഴിലാളിയായ സദനെ
തേടിയെത്തിയിരിക്കുന്നത്.
കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍ ശെല്വന് എന്ന വില്‍പ്പനക്കാരനില്‍ നിന്നും സദന് വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
പെയിന്റിംങ് തൊഴിലാളിയായ സദന് കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്. കുടയംപടിയിലെ ചെറിയ വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്.
ഈ വീട്ടിലേയ്ക്കാണ് ഇപ്പോള്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം എത്തിയിരിക്കുന്നത്. ഇതിന്റെ ആഹ്ളാദത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ രാജമ്മയും മക്കളായ സനീഷ് സദനും, സഞ്ജയ് സദനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക