സിനിമാ മേഖലയിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ഇന്റേണല്‍ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് നടനും താരസംഘടനയായ ‘അമ്മ യുടെ പ്രസിഡന്റുമായ മോഹൻലാൽ പറഞ്ഞു. സിനിമാ മേഖലയ്ക്കുള്ളിലെ പ്രശ്നങ്ങൾ അവിടെയാണ് പരിഹരിക്കുക. അതേസമയം, കഴിഞ്ഞ ‘അമ്മ സംഘടനയുടെ ജനറൽ ബോഡിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിൽ നടൻ ഷമ്മി തിലകനോട് വിശദീകരണം തേടുവാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
ഷമ്മി തിലകനോട് വിഷയത്തിന്മേൽ വിശദീകരണം തേടുന്നതിനായി പ്രത്യേക കമ്മിറ്റിയെ രൂപീച്ചതായി അമ്മ വൈസ് പ്രസിഡന്റ് മണിയന് പിള്ള രാജു അറിയിച്ചു. സിനിമാ മേഖലയിലെ പ്രതികൾക്കായി ആഭ്യന്തര പരാതി സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ വനിത കമ്മീഷനെ കണ്ട് പരാതി നല്‍കിയതിന് പിന്നാലെ ആയിരുന്നു താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നത്. അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട യാതൊന്നും തന്നെ യോഗത്തിൽ ചർച്ചയായിട്ടില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക