സബ്സ്ക്രിപ്ഷന് നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങി നെറ്റ്ഫ്ലിക്സ്. പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ഇന്ത്യയിലെ തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്കുകൾ നെറ്റ്ഫ്ലിക്സ് കുറച്ചിരുന്നു. 149 രൂപ മുതലാണ് ഇന്ത്യയിൽ പ്ലാനുകൾ ആരംഭിക്കുന്നത്. അതേസമയം, ചില രാജ്യങ്ങളിൽ മാത്രമായിരിക്കും നിരക്കുകൾ വർധിക്കുക എന്നാണ് വിവരം. ഇന്ത്യയിൽ നിരക്ക് കുറപ്പോൾ കമ്പനി അമേരിക്കയിലും കാനഡയിലും നിരക്കുകൾ വർധിപ്പിച്ചിരുന്നു.
യുഎസിലെ അടിസ്ഥാന പ്ലാനിന് 9.99 ഡോളറാണ് വില. അതേസമയം, സ്റ്റാന്‍ഡേര്‍ഡ് പ്ലാനിന്റെ വില 14 ഡോളറില്‍ നിന്ന് 15.50 ഡോളറായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
നല്ല വാര്‍ത്ത! 12 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഈ തീയതി മുതൽ ആരംഭിക്കാം
‘ഞങ്ങള്‍ ഞങ്ങളുടെ വിലകള്‍ അപ്ഡേറ്റ് ചെയ്യുന്നു, അതുവഴി വൈവിധ്യമാര്‍ന്ന ഗുണനിലവാരമുള്ള വിനോദ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നത് തുടരാനാകും,’ നെറ്റ്ഫ്ലിക്സ് വക്താക്കൾ പറയുന്നു.
ജ്യോതിഷിയുടെ കൃത്യമായ പ്രവചനം ഈ എഞ്ചിനീയറെ കോടീശ്വരനാക്കി !
മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ടെലിവിഷന്‍ സ്ക്രീനില്‍ 199 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. നേരത്തെ ഇത് 499 രൂപയായിരുന്നു. ഹൈ ഡെഫനിഷനില് വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് സബ്സ്ക്രിപ്ഷന് പ്ലാനിന് ഇപ്പോള്‍ ഇന്ത്യയില്‍ 499 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക