കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. പല സംസ്ഥാനങ്ങളും അടച്ചിടലിലേയ്ക്ക് നീങ്ങുമോ എന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്. ഇതോടെ കോവിഡ് പരിശോധന വർധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകി. ഇത് സംബന്ധിച്ചുള്ള പരിശോധന ശക്തമാക്കുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ടിപിആര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഇന്ന് മുതൽ നിലവിൽ വരും
കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധന ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞിരുന്നു. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവില്‍ 16,56,341 ആയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 8,209 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക