സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് രൂക്ഷമായിരിക്കുന്നത്. ജില്ലയിൽ രണ്ടിൽ ഒരാൾ എന്ന തരത്തിലാണ് തിരുവനന്തപുരത്ത് രോഗബാധ ഉണ്ടായിരിക്കുന്നത്. 48 ആണ് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആയതിനാൽ തന്നെ തിരുവനന്തപുരത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 35.27 ആണ് ചൊവ്വാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
മൂന്ന് ജില്ലകളൊഴികെ മറ്റെല്ലായിടത്തും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് പുറത്താണ് എന്നതും ആശങ്ക ഉയർത്തുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍കോളജിൽ ജീവനക്കാർക്കിടയിലും കോവിഡ് പടർന്നിട്ടുണ്ട്. കോട്ടണ്‍ഹില്‍ സ്കൂളിലും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടു.കോളേജ് അടക്കുന്നത് നാളത്തെ കോവിഡ് അവലോകന യോഗത്തിൽ ചർച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക