സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരം. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പതിപ്പ് വിജയകരമായി വിക്ഷേപിച്ചെന്ന് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഒഡീഷയുടെ തീരത്ത് ബാലസോറിലാണ് മിസൈൽ വിക്ഷേപണ പരീക്ഷണം നടന്നത്.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ അഡ്വാൻസ്ഡ് വേരിയന്റ് ഐഎൻഎസ് വിശാഖപട്ടണത്തിൽ വച്ച് പരീക്ഷിച്ചിരുന്നു. ‘മിസൈൽ ലക്ഷ്യക്കപ്പലിൽ കൃത്യമായി പതിച്ചു’ എന്നാണ് ഡിആർഡിഒ ഉദ്യോഗസ്ഥൻ അറിയിച്ചത്.
നടിയെ ആക്രമിച്ച കേസ്; കൂടുതല്‍ സമയം തേടി സുപ്രീംകോടതിയെ സമീപിക്കും
നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്നാണ് മിസൈൽ പരീക്ഷണം നടന്നത്. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായിരുന്നു ഈ മിസൈൽ. മിസൈലിന്റെ അണ്ടർവാട്ടർ പതിപ്പും പരീക്ഷിക്കുവാനാണ് തീരുമാനം. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ പ്രധാന ആയുധ സംവിധാനം കൂടിയാണ് ബ്രഹ്മോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക