നവമാധ്യമങ്ങൾ വഴി മതസ്പര്‍ദ്ധ വളർത്തുന്ന പോസ്റ്റുകളുടെ പ്രചരണം വലിയ തോതിൽ വർധിച്ചതായി പോലീസ്. ഇത്തരത്തിലുള്ള പോസ്റ്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മതസ്പര്‍ദ്ധ വളർത്തുന്ന പോസ്റ്റുകൾ പങ്കുവയ്ക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ പോലീസ് മേധാവികൾക്ക് ഡിജിപി നിർദേശം നൽകി. ഇക്കഴിഞ്ഞ ഡിസംബര്‍ 18 മുതല്‍ ഇന്നുവരെ 144 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസിലെ പ്രതികളെ ഉടൻ പിടികൂടുവാനാണ് നിർദേശം. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ആലപ്പുഴ ജില്ലയിൽ രജിസ്റ്റര്‍ ചെയ്ത 16 കേസുകളില്‍ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലപ്പുഴയില്‍ ആര്‍എസ്എസ് – എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക