പ്രണവ് മോഹൻലാലിനെ നായകനായക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ഇന്ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ റിലീസ് മാറ്റിവച്ചിട്ടില്ല എന്ന് കഴിഞ്ഞ ദിവസം വിനീത് വ്യക്തമാക്കിയിരുന്നു.
‘സൺഡേ ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയിൽ വാർത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങൾ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂ. തീയേറ്ററിൽ കാണാം’ എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്.
റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ യുവ ഗായകന് ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിൽ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രണവിന് പുറമെ കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവരാണ് ഹൃദയത്തിലെ പ്രധാന താരങ്ങള്‍. പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് സിനിമ കൂടിയാണ് ചിത്രം എന്ന് പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക