ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സ്വന്തം പേരിലാക്കി സ്മൃതി മന്ദാന. 2021-ലെ മികച്ച പ്രകടനത്തിനുള്ള ഐസിസിയുടെ വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരമാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന സ്വന്തമാക്കിയത്. വിവിധ ഫോര്‍മാറ്റുകളിലായി 2021-ല്‍ 22 മത്സരങ്ങള്‍ കളിച്ച മന്ദാന 38.86 ശരാശരിയില്‍ 855 റണ്‍സാണ് അടിച്ചു നേടിയത്.
ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളുമുൾപ്പെടെയാണ് ഈ നേട്ടം. റേച്ചല്‍ ഹെയ്ഹോ ഫ്ളിന്റിന്റെ പേരില്‍ അറിയപ്പെടുന്ന പുരസ്കാരമാണ് മന്ദാനയ്ക്ക് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക