പാലക്കാട് കല്ലടിക്കോട് അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടി ചത്തു. എട്ട് മാസം പ്രായമുള്ള പുലിക്കുട്ടിയെ ബുധനാഴ്ച പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ കണ്ടത്. രാവിലെ റബർ ടാപ്പിങിനു പോയവരാണ് തോട്ടത്തിൽ അവശനിലയിൽ പുലിക്കുട്ടിയെ കണ്ടത്. കാട്ടുപൂച്ചയെന്നാണ് ആദ്യം കരുതിയത്. അടുത്തു ചെന്ന് നോക്കിയപ്പോൾ പുലിയാണെന്ന് ബോധ്യമായി. ഉടൻ തന്നെ വനംവകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു. പുലിക്കുട്ടിയെ കണ്ടെത്തി അര മണിക്കൂറിനകം പുലിക്കുട്ടി ചത്തു.
അനുഷ്ക ശര്‍മയുമായി കരാർ ഉണ്ടാക്കാൻ ആമസോണും നെറ്റ്ഫ്ലിക്സും.., ഒപ്പിടുന്നത് 403 കോടിയുടെ കരാറിൽ..!
അമ്മപുലി ഉപേക്ഷിച്ചതിനെ തുടർന്ന് ഭക്ഷണമില്ലാതെ അവശ നിലയിലായതാവാം പുലിക്കുട്ടി ചാവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേഹത്ത് മുറിവകളൊന്നുമില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമെ യഥാർഥ കാരണം വ്യക്തമാവൂ. പ്രദേശത്ത് പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. പ്രദേശത്ത് പലരുടെയും ആടുകൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെ പുലി പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക