ബീജിംഗ് ശീതകാല ഒളിമ്പിക്സിനായെത്തിയ അത്ലറ്റിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന ആദ്യ അത്ലറ്റാണിത്. സംഘത്തിൽ പെട്ട അത്ലറ്റുകളല്ലാത്ത മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ബീജിംഗ് വിമാനത്താവളത്തിൽ വച്ചായിരുന്നു കോവിഡ് പരിശോധന നടത്തിയത്. പരിശോധനയിലാണ് അത്ലറ്റിന് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെയുള്ള 20 ലക്ഷം പേരിലും ഇനി കോവിഡ് പരിശോധന നടത്തും.
ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാഴ്ച അടച്ചിടാൻ തീരുമാനം
വെറും രണ്ട് ആഴ്ച കൂടി മാത്രമേ ശീതകാല ഒളിമ്പിക്സ് ആരംഭിക്കാൻ ബാക്കിയുള്ളു. ഈ പശ്ചാത്തലത്തിലാണ് നടപടി. ഫെബ്രുവരി നാലിനാണ് ശീതകാല ഒളിമ്പിക്സ് ആരംഭിക്കുക. ഒളിമ്പിക്സ് ബയോ ബബിളിൽ കഴിഞ്ഞ ദിവസം ആകെ നടത്തിയത് 38,000 കോവിഡ് പരിധോധനകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക