തിരുവനന്തപുരം: കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് അര ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ ഉണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ICU വെന്റിലേറ്റര്‍ ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കൂടുന്നില്ല. 15 – 18 വയസിലുള്ളവരുടെ വാക്സിനേഷന് 68 ശതമാനം കടന്നതായും മന്ത്രി പറഞ്ഞു. കൂടുതല്‍ കുട്ടികള്‍ക്ക് വാക്സിന് നല്കാന് പ്രത്യേക ക്യാമ്പയിന് സംഘടിപ്പിക്കും.
‘തിരുവനന്തപുരം ജില്ലയുടെ സാഹചര്യം പ്രത്യേകമായി വിലയിരുത്തി. 20-30 വയസുവരെയുള്ളവരിലാണ് രോഗവ്യാപനം കൂടുതലായി കാണുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്ട്രോള് റൂം ആരംഭിക്കും.
ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം കൂടുകയാണ്. ഇന്ഫെക്ഷന് കണ്ട്രോള് സിസ്റ്റം പ്രതിരോധത്തിനായി 4917 പേരെ നിയമിച്ചു. വാക്സിന് എടുക്കാനുള്ളവര്‍ എത്രയും വേഗം എടുക്കണം.’ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക