പഞ്ചാബിൽ കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഇപ്പോഴും തർക്കം നിലനിൽക്കുന്ന എട്ട് സീറ്റുകൾ ഒഴിവാക്കിയാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. 23 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെയും ഈ സീറ്റുകളിൽ നിലനിൽക്കുന്ന തർക്കം ഒഴിവാക്കുവാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാല്‍ ഭൂരിപക്ഷം വരുന്ന മറ്റു സിഖ് സമുദായങ്ങള്‍ പിണങ്ങുമോ എന്ന ഭയമാണ് കോണ്‍ഗ്രസിനു ഇപ്പോഴുള്ളത്.
കെ സി വേണുഗോപാല്‍ അടങ്ങുന്ന പ്രത്യേക സമിതിയെ ഹൈക്കമാന്‍ഡ് 31 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ തീരുമാനിക്കുവാനായി നിയോഗിച്ചിരുന്നു. പിന്നെയും എട്ട് സീറ്റുകളിലേക്കുള്ള തർക്കം നിലനിൽക്കുകയാണ്. തർക്കം നിലനിൽക്കുന്നത് മൂലമാണ് പഞ്ചാബിൽ കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക വൈകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക