കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. കോൺഗ്രസിൽ നിന്ന് സമാജ് വാദി പാര്‍ട്ടിയില്‍ ചേരാന്‍ നീക്കം തുടങ്ങി എന്നാണ് വിവരം. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി അദ്ദേഹം ചർച്ച നടത്തിയിട്ടുണ്ട്.
കൊറോണ കേസുകൾ കുറയുന്നു, സ്കൂൾ തുറക്കാനുള്ള ഉത്തരവ് എപ്പോൾ വരുമെന്ന് അറിയുക
നേരത്തെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്.പി.എന്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പ്രചാരകരുടെ പട്ടിക പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം തന്നെയാണ് ആര്.പി.എന്‍ സിങ് പാര്‍ട്ടിയിൽ നിന്ന് പുറത്തു പോയത്.
മതപരിവർത്തനം ആരോപിച്ച് മിഷനറി സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു, കാര്യം മുഴുവൻ അറിയാം
രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഫിറോസാബാദ് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. 2009 നവംബറിലായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ, 2014, 2019 തെരഞ്ഞെടുപ്പുകളില്‍ ഗാസിയാബാദ്, ഫത്തേപൂര്‍ സിക്രി മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയോട് പരാജയപ്പെടുകയാണുണ്ടായത്. മാത്രമല്ല, 2016 മുതല്‍ 2019 വരെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷപദവി വഹിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക