ജമ്മു :ജമ്മു കശ്മീരിൽ രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും ബഡ് ഗാമിലുമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരരെയാണ് വധിച്ചത്. കൊല്ലപ്പെട്ട ഭീകരരിൽ ജെയ്ഷെ മുഹമ്മദ് കമാന്റർ സാഹിദ് വാനിയും പാകിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനും ഉള്‍പ്പെടുന്നു.
ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈന്യത്തിന്റെ വലിയ വിജയമെന്ന് കശ്മീർ ഐജി വിജയകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക