നടി ആക്രമിയ്ക്കപ്പെട്ട കേസിൽ നിർണായക തെളിവുകളും വഴിത്തിരിവുകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗൂഢാലോചനാ കേസില്‍ ദിലീപ് ഉൾപ്പെടെ പ്രതികളാണ്. കേസിൽ പ്രധാന തെളിവായ ഫോണുകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമര്‍പ്പിക്കും.
ലോകായുക്തയ്ക്കെതിരായ വിമർശനത്തിൽ കെ.ടി ജലീലിന് പിന്തുണയുമായി ഇ.പി ജയരാജൻ
സംസ്ഥാന സര്‍ക്കാരിന് കീഴിലെ ലാബില്‍ ഫോണുകള്‍ പരിശോധിക്കുന്നതിനെ പ്രതിഭാഗം എതിര്‍ക്കുവാനാണ് സാധ്യത. സ്വതന്ത്ര ലാബില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട്.
കനയ്യക്ക് നേരെ ആക്രമണം; ആസിഡ് ഒഴിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ആറ് ഫോണുകളാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതി ഫോണുകൾ ആർക്കാണ് കൈമാറേണ്ടത് എന്നത് സംബന്ധിച്ച കാര്യത്തിൽ കീഴ്ക്കോടതി തീരുമാനമെടുത്താൽ മതിയെന്ന് ഉത്തരവിട്ടിരുന്നു. ദിലീപ് കൈമാറാത്ത ഫോണും, തിരിച്ചറിയാന്‍ സാധിക്കാതിരുന്ന ഫോണിന്റെയും കാര്യത്തിലും കീഴ്ക്കോടതിയാകും വാദം കേള്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക