ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം യുംനം കമലാ ദേവി വിരമിച്ചു. ബുധനാഴ്ചയാണ് കമലാ ദേവി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. 36 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുള്ള താരമാണ് 29കാരിയായ കമലാ ദേവി.
വിരമിക്കൽ തീരുമാനം ഏറെ ബുദ്ധിമുട്ടി എടുത്തതാണെന്നും ഒരുപാട് കാര്യങ്ങൾ ആലോചിച്ചതിനു ശേഷമാണ് ഇങ്ങനെ തീരുമാനിച്ചതെന്നും കമലാ ദേവി പറഞ്ഞു.
2010ലാണ് കമലാ ദേവി ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഇവർ 2010, 12, 14 വർഷങ്ങളിൽ സാഫ് ചാമ്പ്യൻഷിപ്പ് വിജയിച്ച ടീമിൽ ഉൾപ്പെട്ടിരുന്നു. 2012 സാഫ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച താരവും കമലാ ദേവി ആയിരുന്നു. 2016 സൗത്ത് ഏഷ്യൻ ഗെയിംസിൽ ടോപ്പ് സ്കോറർ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക