അഭിനയം പഠിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക ജയറാം. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റര്‍ നടത്തിയ അഭിനയക്കളരിയില്‍ പങ്കെടുത്ത മാളവിക ജയറാമിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണോ ഈ പരിശീലനമെന്നാണ് ആരാധകരുടെ സംശയം.തെന്നിന്ത്യയിലെ യുവതാരങ്ങള്‍ക്കൊപ്പമാണ് മാളവിക അഭിനയക്കളരിയില്‍ പങ്കെടുത്തത്. ‘മെച്ചപ്പെട്ടിട്ടുണ്ട്… യഥാര്‍ത്ഥത്തില്‍ അല്ല’ എന്ന അടിക്കുറിപ്പോടെ മാളവിക പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹന്‍, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡല്‍ ശ്രുതി തുളി, നടന് സൗരഭ് ഗോയല്‍ തുടങ്ങിയവരും മാളവികയ്ക്കൊപ്പം അഭിനയക്കളരിയിലുണ്ടായിരുന്നു.
സഹോദരന് കാളിദാസന് അഭിനയത്തില്‍ സജീവമായപ്പോള്‍ ആരാധകര്‍ തിരഞ്ഞത് എന്നാകും മാളവിക സിനിമയിലെത്തുക എന്നായിരുന്നു. എന്നാല്‍ സ്പോര്‍ട്സിനോടാണ് തനിക്കെന്നും പ്രിയം എന്ന നിലപാടിലായിരുന്നു മാളവിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക