മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവാ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും. കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയിൽ പൂർണ ആരോഗ്യത്തിലേക്ക് അതിവേഗം മടങ്ങിയെത്തുകയാണ് വാവാ സുരേഷ്. മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ പ്രവേശിച്ച വിഷം പൂർണമായും നീക്കാനായതായി ഡോക്ടർമാർ അറിയിച്ചു.
ഓർമ ശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്ത സുരേഷ് തനിയെ മുറിയിൽ നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. കുറിച്ചിയിൽ വച്ചു മൂർഖൻ കടിച്ച കാര്യം ഓർത്തെടുത്ത വാവ സുരേഷ് കാലിൽ മൂർഖൻ കടിച്ച സ്ഥലവും ഡോക്ടർമാർക്കു കാണിച്ചു കൊടുത്തു. രണ്ട് ദിവസം കൂടി മുറിയിൽ കിടത്തി നിരീക്ഷിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക