ഗുവാഹത്തി: കേസുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് പകർച്ചവ്യാധി സ്ഥിതി മെച്ചപ്പെട്ടതിനാൽ ഫെബ്രുവരി 15 മുതൽ കൊവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും അസം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തിങ്കളാഴ്ച പറഞ്ഞു.
സ്കൂൾ ബോർഡ് പരീക്ഷകൾ, മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ, മജുലി അസംബ്ലി മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ എന്നിവ അടുത്ത രണ്ട് മാസത്തിനുള്ളിൽ നടക്കുമെന്ന് ശർമ്മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ രണ്ട് ഡോസും വാക്സിനേഷൻ എടുക്കണം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക