കോവിഡ് പ്രതിരോധം ശക്തമാക്കുന്ന അബുദാബിയിൽ നാലാം ഡോസ് വാക്സീൻ വിതരണം ആരംഭിച്ചു. നിലവിൽ 3 ഡോസ് സിനോഫാം, ഫൈസർ വാക്സീൻ എടുത്ത് 6 മാസം പിന്നിട്ടവർക്കാണ് നാലാം ഡോസ് നൽകുന്നത്.
ഗുരുതര രോഗമുള്ളവർക്ക് മൂന്നാമത്തെ ഡോസ് എടുത്ത് 3 മാസം പിന്നിട്ടാൽ നാലാമത്തെ ഡോസ് നൽകുമെന്ന് പൊതു ആരോഗ്യകേന്ദ്രം അറിയിച്ചു. വാക്സീൻ എടുത്ത തീയതി, പ്രായം, ആരോഗ്യാവസ്ഥ എന്നിവ അടിസ്ഥാനമാക്കിയാണ് നാലാം ഡോസ് നൽകുന്നതിൽ തീരുമാനമെടുക്കുക.
പൊതുജന ആരോഗ്യസുരക്ഷ കണക്കിലെടുത്ത് അൽഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിൽത്താൻ ഇത് ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക