അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ആറ് പാക്കിസ്ഥാൻ സ്വദേശികളെ കണ്ടെത്തി.
ബിഎസ്എഫും ഗുജറാത്ത് പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറ് പേരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച അർദ്ധരാത്രിയോടെ ബിഎസ്എഫിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് 11 ബോട്ടുകൾ ബുജ് തീരത്തെ കടലിടുക്കിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി തിരച്ചിൽ നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക