ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കോടിയേരി ബാലകൃഷ്ണൻ. യോഗി ആദിത്യനാഥ് നടത്തിയ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി.
യോഗിയുടെ പരാമര്‍ശത്തിലൂടെ കേരളത്തിലെ കാര്യങ്ങള്‍ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. യോഗി പറഞ്ഞത് യുപിയില്‍ സംഭവിക്കണമെന്നും കോടിയേരി വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് അത് നല്ലതാണ്. കാട്ടു നീതിയാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. സര്‍വ്വ മേഖലയിലും ഉത്തര്‍പ്രദേശ് കേരളത്തെക്കാള്‍ പിന്നിലാണ്. ബിജെപിയെ തോല്‍പ്പിച്ചാല്‍ യുപിയിലെ ജീവിത നിലവാരം മെച്ചപ്പെടുമെന്നും കോടിയേരി പറഞ്ഞു.
രണ്‍വീര്‍ പെട്ടെന്ന് ഭക്ഷണം കഴിക്കും, അവന്റെ ഈ ശീലം എനിക്ക് ഒട്ടുമിഷ്ടമല്ല: ദീപിക പദുക്കോണ്‍
യോഗിയുടെ വിലയിരുത്തല്‍ എന്താടിസ്ഥാനത്തിലാണെന്നും കേരളത്തിലെ ബിജെപി പരാമര്‍ശം തിരുത്തിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക