മലയാള സിനിമയില്‍ പൗരുഷത്തിന്റെ പ്രതീകമായി നില്ക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് ‘ധ്രുവ’ത്തിലെ നരസിംഹ മന്നാടിയാര്‍. കടം കൊടുത്ത കാശ് തിരിച്ചുവാങ്ങാനെത്തിയ വീട്ടില്‍ നിന്നും ‘നരസിംഹ മന്നാടിയാരുടെ ഭാര്യയായിയിരിക്കാന് നിനക്ക് സമ്മതമാണോ’ എന്ന് ഗൗതമിയുടെ കഥാപാത്രത്തോട് ചോദിക്കുന്ന രംഗം അന്നേ തരംഗമായിരുന്നു.
എന്നാല്‍, പുതിയ കാലത്ത് ഇത്തരത്തിലുള്ള പുരുഷാധിപത്യ മനോഭാവവും ആണഹന്തയും നിറഞ്ഞ ഡയലോഗുകള്‍ തിരുത്തിവായിക്കപ്പെടുകയാണ്. നായകന്റെ കഥാപാത്രത്തോട് നായിക പറയുന്ന മറുപടിയുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇത്രയും വലിയ കടം കൂലിവേല ചെയ്തും വീട്ടുന്നതിന് പകരം നരസിംഹ മന്നാടിയാരുടെ ഭാര്യയായിരിക്കാന്‍ സമ്മതമാണോ എന്ന ചോദിച്ച നായകനോട് ‘പോടാ മൈ**’ എന്ന് പറഞ്ഞ നായികയ്ക്ക് വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കയ്യടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക