ഗവര്‍ണര്‍ പദവിയിലിരുന്നുകൊണ്ട് ഹിജാബിനെ തള്ളിക്കളയുന്നതില്‍ വലിയ ഔചിത്യകുറവുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ പ്രസ്താവന വലിയ അപകടകരമായതാണ്.
ഹിജാബ് വിഷയത്തില്‍ ഗവര്‍ണറുടെ പ്രതികരണം തന്നെ ആശങ്കപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഗവര്‍ണര്‍ അംഗീകരിക്കാത്ത വേഷമാണ് പലരും ധരിക്കുന്നതെന്ന് കൂടി ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിനെതിരായിരുന്നു എന്നാണ് ഗവർണർ വാദിച്ചത്. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക