അരൂര്‍: ബൈക്ക് കനാലിലേക്ക് (Bike accident) മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു. 26കാരനായ ആഷിക്ക് ആണ് മരിച്ചത്. കുത്തിയതോട്ടിലെ ബേക്കറിയില്‍ ജോലിക്ക് വന്നതാണ് ഇയാള്‍.
ബേക്കറിയുടെ മുന്നില്‍ നിന്ന് ബൈക്കുമായി പോകുന്നതിനിടെ കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്സും പൊലീസുമെത്തി ഒരു മണിക്കൂര്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തുറവൂര്‍ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക